എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് കൊണ്ടാണ് ഈ തീരുമാനം.
ബസ് യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമാർന്ന യാത്രാ സേവനങ്ങൾ നൽകുന്നതിനൊപ്പം യാത്രാ സമയം കുറയ്ക്കുന്നതിനും റിട്ട ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന ബസ് റൂട്ടുകൾ റിട്ട പുനർനാമകരണം ചെയ്യുന്നതാണ്:
- റൂട്ട് 11B – ഇത് റൂട്ട് 11 എന്ന് പേര് മാറ്റുന്നതാണ്.
- റൂട്ട് 16A – റൂട്ട് 16 എന്ന് പേര് മാറ്റുന്നതും പുനഃക്രമീകരിക്കുന്നതുമാണ്.
- റൂട്ട് 16B – റൂട്ട് 25 എന്ന് പേര് മാറ്റുന്നതും പുനഃക്രമീകരിക്കുന്നതുമാണ്.
മറ്റു മാറ്റങ്ങൾ:
- റൂട്ട് 16 അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് അൽ അവീറിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
- റൂട്ട് 25 ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് അൽ റാഷിദിയയിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
- ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ ഗർഹൌദ് മേഖല എന്നിവയെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ റൂട്ട് F62 പുനഃക്രമീകരിക്കുന്നതാണ്.
- റൂട്ട് C04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി വരെ നീട്ടുന്നതാണ്.
- റൂട്ട് 103, റൂട്ട് 106 എന്നിവ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) സർവീസ് നടത്തുന്നതാണ്.
- E303 അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ ഷാർജയിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
- 16A, 16B, 64A എന്നീ റൂട്ടുകൾ നിർത്തലാക്കും.
- 5, 7, 62, 81, 110, C04, C09, E306, E307A, F12, F15, F26, SH1 എന്നീ റൂട്ടുകളുടെ യാത്ര സമയം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
Cover Image: Dubai RTA.