ദുബായ്: മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി RTA

featured GCC News

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 2025 ജൂൺ 1-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ മുഴുവൻ പൊതുഗതാഗത ബസുകളിലും ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം മുതിർന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന അമ്മമാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ പ്രത്യേക റിസർവ്ഡ് സീറ്റുകൾ ഉണ്ടായിരിക്കുന്നതാണ്. ബസുകളുടെ മുൻവശത്തായാണ് ഈ സീറ്റുകൾ ഏർപ്പെടുത്തുന്നത്.