ദുബായ്: RTA തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

featured GCC News

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 2024 മെയ് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉപഭോക്താക്കൾക്കായി RTA-യുടെ വിവിധ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനായുള്ള ‘RTA App’-ന്റെ പരിഷ്കരിച്ച പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിന്റെ പുതിയ പതിപ്പിൽ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ആവശ്യപ്പെടുന്നതിനുള്ള ഒരു നവീകരിച്ച ഡാഷ്‌ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, പാർക്കിംഗ് ടിക്കറ്റ് സേവനങ്ങൾ തുടങ്ങിയവ ഈ ഡാഷ്ബോർഡിൽ നിന്ന് ലഭിക്കുന്നതാണ്.

സാലിക് ഓൺലൈൻ പേയ്‌മെന്റ്, വൗച്ചർ ടോപ്-അപ്പ്, NOL ടോപ്-അപ്പ് തുടങ്ങിയ സേവനങ്ങളും ആപ്പിൽ നിന്ന് ലഭ്യമാണ്.