ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

GCC News

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവ തമ്മിൽ കൂടിക്കാഴ്ച നടത്തി. 2022 നവംബർ 19-ന് ദുബായിലെ അൽ മാർമൂമിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ സംരംഭങ്ങളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.

WAM