യാസ് ഐലൻഡിൽ നടക്കുന്ന യൂണിയൻ ഫോർട്രസ്സ് 9 മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

GCC News

അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്ന ഒമ്പതാമത് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. 2023 നവംബർ 5-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ മിനിസ്ട്രി ഓഫ് ഡിഫൻസാണ് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡ് സംഘടിപ്പിക്കുന്നത്.

Source: Abu Dhabi Media Office.

യു എ ഇ സായുധസേനയുടെ യൂണിറ്റുകൾ, അവരുടെ സൈനികബലം, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സന്നദ്ധത, ആയുധങ്ങൾ, വൈദഗ്ദ്ധ്യം മുതലായവ ഈ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Source: Abu Dhabi Media Office.

യു എ ഇ ആഭ്യന്തര മന്ത്രാലയം, അബുദാബി പോലീസ്, മറ്റു സെക്യൂരിറ്റി വിഭാഗങ്ങൾ എന്നിവരുമായി ചേർന്നാണ് ഈ പരേഡ് സംഘടിപ്പിക്കുന്നത്. വിവിധ സെക്യൂരിറ്റി വിഭാഗങ്ങൾ ഈ പരേഡിന്റെ ഭാഗമായി മോക്-ഡ്രിൽ ഓപ്പറേഷൻസ് അവതരിപ്പിച്ചു.

WAM