കുവൈറ്റ് പ്രധാനമന്ത്രിയുമായി ദുബായ് ഭരണാധികാരി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദുബായിയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

Source: WAM

ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ കുവൈറ്റ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു.

2025 ഫെബ്രുവരി 11, ചൊവാഴ്ചയാണ് പന്ത്രണ്ടാമത് വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് ആരംഭിച്ചത്. ‘ഭാവിയിലെ സർക്കാരുകൾക്ക് രൂപംനൽകാം’ എന്ന പ്രമേയത്തിലൂന്നി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 13 വരെ നീണ്ട് നിൽക്കും.