ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ ഇന്ന് (2023 ജനുവരി 29) സമാപിക്കും. ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇത്തവണത്തെ പതിപ്പ് 2022 ഡിസംബർ 15-നാണ് ആരംഭിച്ചത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ സമാപനത്തിന്റെ ഭാഗമായി ജുമേയ്‌റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ 2023 ജനുവരി 29-ന് രാത്രി 10 മണിക്ക് അതിഗംഭീരമായ ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്ന് പ്രയോഗം എന്നിവ അരങ്ങേറുന്നതാണ്.
ഇത്തവണത്തെ DSF-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ലൈറ്റ് ഷോയായിരിക്കും ജനുവരി 29-ന് രാത്രി അരങ്ങേറുന്നത്.
Cover Image: WAM.