ദുബായ് സമ്മർ സർപ്രൈസസ് 2024 ജൂൺ 28 മുതൽ ആരംഭിക്കും

featured GCC News

ഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2024 ജൂൺ 28 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. 2024 ജൂൺ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് 2024 ജൂൺ 28 മുതൽ സെപ്റ്റംബർ 1 വരെ നീണ്ട് നിൽക്കും.

66 ദിവസം നീണ്ട് നിൽക്കുന്ന ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് പ്രോഗ്രാം സന്ദർശകർക്കും, നിവാസികൾക്കും ഷോപ്പിംഗ്, ഡൈനിങ്ങ് അനുഭവങ്ങൾക്കൊപ്പം, തത്സമയ സംഗീത, വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നു.