2025-ഓടെ എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദുബായ് നഗരത്തെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നയങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി 2025-ഓടെ ദുബായിലെ നിലവിലുള്ള 370 ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകൾ ആയിരത്തിലേക്ക് ഉയർത്തുന്നതിനാണ് DEWA ലക്ഷ്യമിടുന്നത്.
WAM