വേനൽക്കാലങ്ങളിൽ എമിറേറ്റിലെ ഏതാനം സർക്കാർ വകുപ്പുകളിലെ പ്രതിവാര പ്രവർത്തിദിനങ്ങൾ നാല് ദിവസങ്ങളാക്കുന്നത് പരീക്ഷിക്കാൻ തീരുമാനിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2024 ഓഗസ്റ്റ് 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
വേനൽ മാസങ്ങളിൽ പ്രതിദിനം ഏഴ് മണിക്കൂർ പ്രവർത്തനസമയം എന്ന രീതിയിൽ ഏതാനം സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ആഴ്ച തോറും നാല് ദിവസം എന്ന രീതിയിൽ നിജപ്പെടുത്തുന്നതാണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (DGHR) പരീക്ഷിക്കുന്നത്. ‘അവർ ഫ്ലെക്സിബിൾ സമ്മർ’ എന്ന ഈ പദ്ധതി ഏതാനം സർക്കാർ വകുപ്പുകളിലെ പ്രതിദിന പ്രവർത്തന സമയം ഏഴ് മണിക്കൂറും, പ്രതിവാര പ്രവർത്തിദിനങ്ങൾ നാല് ദിവസമാക്കുന്നതിനും ലക്ഷ്യമിടുന്നു.
ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കാലയളവിൽ വെള്ളിയാഴ്ചകളിൽ അവധി നൽകുന്നതാണ്. ഈ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ പതിനഞ്ച് സർക്കാർ വകുപ്പുകളാണ് പങ്കെടുക്കുന്നത്.
2024 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.
Cover Image: Dubai Media Office.