കുവൈറ്റ് ദേശീയ ദിനം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

Kuwait

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെത്തിയ കുവൈറ്റി പൗരന്മാരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്തു.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഈ നടപടി.

Source: Dubai Media Office.

‘ദി എമിറേറ്റ്സ് ലവ്‌സ് കുവൈറ്റ്’ എന്ന വാചകം അടങ്ങിയ പ്രത്യേക പാസ്സ്‌പോർട്ട് എൻട്രി സ്റ്റാമ്പാണ് ഇതിനായി ഉപയോഗിച്ചത്.

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ പ്രധാന കെട്ടിടങ്ങളിൽ കുവൈറ്റ് ദേശീയപതാകയുടെ വർണ്ണങ്ങളിലുള്ള അലങ്കാരങ്ങൾ നടത്തിയിരുന്നു.