COVID-19 മഹാമാരി മൂലം ഏതാണ്ട് ഒരു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് മടങ്ങിയതായി എംബസി

Kuwait

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 97802 പ്രവാസി ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സിബി ജോർജിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യാത്രാ വിലക്കുകൾ ഒഴിവായ സാഹചര്യത്തിൽ ഇതിൽ ഏതാനം പേർ കുവൈറ്റിലേക്ക് തിരികെ മടങ്ങി എത്തിയതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. COVID-19 മഹാമാരി മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.