ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കായുള്ള COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 6 മുതൽ തുടരുമെന്ന് ആരോഗ്യ വകുപ്പ്

GCC News

ഗവർണറേറ്റിലെ പ്രവാസികൾക്കും, ഒമാൻ പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ തുടരുമെന്ന് മസ്കറ്റ് ഗവർണറേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി. 2022 ഫെബ്രുവരി 5-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 6 മുതൽ പ്രവർത്തിദിനങ്ങളിൽ ഗവർണറേറ്റിലെ പ്രവാസികൾക്കും, ഒമാൻ പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറേറ്റിലെ നേരത്തെ അറിയിച്ചിട്ടുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് ഈ കുത്തിവെപ്പ് നൽകുന്നത്.

സീബ് ഫീൽഡ് ഹോസ്പിറ്റലിനു കീഴിലുള്ള ഒമാൻ എയർപോർട്ട് ബിൽഡിംഗിൽ നിന്നാണ് പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. ഈ കേന്ദ്രത്തിൽ നിന്ന് പ്രവാസികൾക്ക് പ്രവർത്തിദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാക്സിൻ സൗജന്യമായി നൽകുന്നത്.