ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ സമാപിച്ചു

GCC News

മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) സമാപിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി 7-നാണ് ‘DUPHAT 2025’ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ട് നിന്ന മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2025 ജനുവരി 9-ന് സമാപിച്ചു.

ആഗോള തലത്തിലുള്ള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മുൻനിര നിർമ്മാതാക്കളും, വിതരണക്കാരും ഈ സമ്മേളനത്തിലും, പ്രദർശനത്തിലും പങ്കെടുത്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ ആകെ 9.35 ബില്യൺ ദിർഹം മൂല്യമുള്ള വാണിജ്യ ഇടപാടുകൾ നടന്നതായി അധികൃതർ വ്യക്തമാക്കി.