അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെ (E11) ഗതാഗത നിയന്ത്രണം അവസാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ITC) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഖാൻതൂത് മേഖലയിലാണ് ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് അവസാനിച്ചതായും, E11 റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായും ITC അറിയിച്ചിട്ടുണ്ട്.
എന്നാൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (E311) താത്കാലിക ഗതാഗത നിയന്ത്രണം ഒഴിവാക്കിയിട്ടില്ല. ഏപ്രിൽ 20-നാണ് E11, E311 എന്നീ പാതകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തുറന്ന് ഈ പാതകളിൽ നിന്നുള്ള ട്രാഫിക് എമിറേറ്റ്സ് റോഡിലേക്ക് (E611) വഴിതിരിച്ച് വിട്ടിട്ടുണ്ടായിരുന്നു.
Cover Image: WAM.