ദക്ഷിണ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടതായി NCM

UAE

ദക്ഷിണ ഇറാനിൽ 2022 നവംബർ 17, വ്യാഴാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യു എ ഇ സമയം വൈകീട്ട് 5.59-നാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.

ഈ ഭൂചലനം നേരിയ തോതിൽ യു എ ഇയിൽ അനുഭവപ്പെട്ടതായി NCM അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെത്തുടർന്ന് യു എ ഇയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് NCM കൂട്ടിച്ചേർത്തു.