നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ ഒക്ടോബർ 8-ന് അവധി പ്രഖ്യാപിച്ചു

featured UAE

നബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 8, ശനിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. ഒക്ടോബർ 1-നാണ് FAHRഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്ക് ഒക്ടോബർ 8-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഒക്ടോബർ 10 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2022 ഒക്ടോബർ 8-ന് അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) നേരത്തെ അറിയിച്ചിട്ടുണ്ട്.