ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. 2026 ഒക്ടോബർ 23-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#News | Dubai Police Launch Pedestrian Safety Campaign, Warn of AED 400 Fine for Unsafe Crossing Details: https://t.co/IDbWMXyhLA #RoadSafety https://t.co/7qeYYCfg7n
— Dubai Policeشرطة دبي (@DubaiPoliceHQ) October 23, 2026
കാൽനടയാത്രക്കാർ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിംഗുകൾ ഉപയോഗിക്കണമെന്നും, സിഗ്നലുകൾ കർശനമായി അനുസരിക്കണമെന്നും ദുബായ് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാൽനടയാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹനമോടിക്കുന്നവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബായ് പോലീസ് നഗരവ്യാപകമായി ആരംഭിച്ചിട്ടുള്ള ബോധവൽക്കരണ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്.
കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുകയോ, റോഡിൽ ട്രാഫിക് സിഗ്നലുകൾ അവഗണിക്കുകയോ ചെയ്യുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാൽനടയാത്രക്കാർ നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്നും, റോഡ് മുറിച്ചുകടക്കുന്നതിന് മുൻപ് വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്കായുള്ള ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു. കാൽനടയാത്രക്കാരുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ കാൽനടയാത്രക്കാരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷിതമായ വേഗതയിൽ മാത്രം വാഹനം ഓടിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

