സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്

GCC News

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചു. ഇതിനാൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്നും സുപ്രീം കോർട്ട് കൂട്ടിച്ചേർത്തു.

ജൂലൈ 9-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്. ദുൽ ഹജ്ജ് പത്തിനാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആചരിക്കുന്നത്.

2021 ജൂലൈ 19-നായിരിക്കും അറഫ ദിനമെന്നും അധികൃതർ വ്യക്തമാക്കി.