കുവൈറ്റ്: പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണ്

GCC News

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.

വിരലടയാളം ഉൾപ്പടെയുളള ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്ന സംവിധാനം ഉപയോഗിച്ച് കൊണ്ട് കുവൈറ്റിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള ഇ-വിസ ലഭ്യമാക്കുന്നതിന് സൗദി അധികൃതർ അനുവാദം നൽകിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യു കെ, ടുണീഷ്യ, കുവൈറ്റ്, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരം ഒരു സേവനം സൗദി അറേബ്യ അനുവദിച്ചിരിക്കുന്നത്.

സൗദി വിസ ബയോ ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം നൽകുന്നത്. ഈ ആപ്പിലൂടെ വ്യക്തികൾക്ക് തങ്ങളുടെ വിരലടയാളം ഉൾപ്പടെയുളള ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും, പാസ്സ്‌പോർട്ട് വിവരങ്ങൾ നൽകുന്നതിനും, ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നതിനും സാധിക്കുന്നതാണ്.