ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കുന്നു

featured GCC News

2025 ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 26 മുതൽ മുംബൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള ദിനംതോറുമുള്ള സർവീസ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യൻ റൂട്ടുകളിൽ ആദ്യമായി എമിറേറ്റ്സിന്റെ A350 വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കപ്പെടുന്നതാണ്.

അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ യാത്രികർക്ക് ഏറ്റവും മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന് A350 വിമാനങ്ങളിലൂടെ സാധിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. മുംബൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതോടെ എമിറേറ്റ്സ് ആഗോളതലത്തിൽ A350 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ച് ആകുന്നതാണ്.

എഡിൻബർഗ്, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് നിലവിൽ എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട്.