2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് യു എ ഇ വേദിയാകുന്നതിന്റെ പശ്ചാത്തലത്തിൽ എമിറേറ്റ്സ് പോസ്റ്റ് രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പ് സെറ്റുകൾ പുറത്തിറക്കി.
‘COP28 ഒഫിഷ്യൽ എഡിഷൻ’, ‘COP28 യൂത്ത് എഡിഷൻ’ എന്നിങ്ങനെ രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പ് സെറ്റുകളാണ് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
യു എ ഇ ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയും, COP28 നിയുക്ത പ്രസിഡന്റുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിറാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
COP28 കാലാവസ്ഥാ ഉച്ചകോടി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. COP28, യു എ ഇ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് യൂത്ത് എന്നിവരുമായി സഹകരിച്ചാണ് എമിറേറ്റ്സ് പോസ്റ്റ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.
സുസ്ഥിര നയങ്ങളിലും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിലും യു എ ഇ മുന്നോട്ട് വെക്കുന്ന പങ്കിനെ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ. റീസൈക്കിൾ ചെയ്ത കടലാസിലാണ് ഈ സ്റ്റാമ്പുകൾ പ്രിന്റ് ചെയ്തിരിക്കുന്നത്.
എമിറേറ്റ്സ് പോസ്റ്റ് ഓൺലൈൻ സ്റ്റോർ, എമിറേറ്റ്സ് പോസ്റ്റ് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് ഈ സ്റ്റാമ്പ് ലഭ്യമാണ്.
Cover Image: Emirates Post Group.