ഫിഫ വേൾഡ് കപ്പ് 2022: ഇംഗ്ലണ്ട് ഇറാനെ (6 – 2)തോൽപ്പിച്ചു

Qatar

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ (6 – 2) തോൽപിച്ചു. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.

https://twitter.com/FIFAWorldCup/status/1594711599717179393

മത്സരത്തിന്റെ മുപ്പത്തഞ്ചാം മിനിറ്റിൽ ജൂഡ് ബില്ലിങ്‌ഹാം ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. നാല്പത്തിമൂന്നാം മിനിറ്റിൽ ബുക്കയോ സാക്കയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയർത്തി.

Source: FIFA.

റഹീം സ്റ്റെർലിങ്ങ് (45+1 മിനിറ്റ്) ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 -0 എന്ന നിലയിൽ മുന്നിലായിരുന്നു.

Source: FIFA.

മത്സരത്തിന്റെ അറുപത്തിരണ്ടാം മിനിറ്റിൽ ബുക്കയോ സാക്ക തന്റെ രണ്ടാം ഗോൾ സ്കോർ ചെയ്തു. എന്നാൽ അറുപത്തഞ്ചാം മിനിറ്റിൽ മെഹ്ദി തരേമിയിലൂടെ ഇറാൻ തിരിച്ചടിച്ചു. സ്‌കോർ 4-1.

മാർക്കസ് റാഷ്‌ഫോർഡ് (71′), ജാക്ക് ഗ്രീലിഷ് (89′) എന്നിവർ ഇംഗ്ലണ്ടിനായി ലീഡ് ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ മെഹ്ദി തരേമി പെനാൽറ്റിയിൽ നിന്ന് ഇറാന് വേണ്ടി രണ്ടാം ഗോൾ സ്‌കോർ ചെയ്തു. സ്‌കോർ 6-2.