യു എ ഇയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഷോപ്പിംഗ് മാളുകൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ മന്ത്രാലയവും ചേർന്ന് സംയുക്തമായാണ് മെയ് 5-നു ഇക്കാര്യം അറിയിച്ചത്.
മാളുകൾക്ക് പുറത്തുള്ള ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഇവർക്ക് പ്രവേശനം അനുവദിക്കില്ല. യു എ ഇയിലെ പല ഷോപ്പിംഗ് മാളുകളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ച പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനും, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനം.