യു എ ഇ: പാസഞ്ചർ ട്രെയിൻ സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ

GCC News

തങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.

ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധിയായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തിഹാദ് റെയിൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തിഹാദ് റെയിൽ സി ഇ ഓ ഷാദി മലക് നയിക്കുന്ന ഒരു പ്രതിനിധി സംഘമാണ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയത്. അൽ ധന പാലസിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് പ്രതിനിധി സംഘം അദ്ദേഹത്തെ ധരിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് തങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കിയത്.