യു എ ഇയിൽ നിന്നുള്ള COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ പദവി നൽകിയതായി യൂറോപ്യൻ കമ്മീഷൻ

featured UAE

യു എ ഇയിൽ നിന്ന് നൽകുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യൂണിയൻ നൽകുന്ന ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ കമ്മീഷൻ അറിയിപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിൽ നിന്നുള്ള COVID-19 സർട്ടിഫിക്കറ്റുകൾ ഇ യു ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റിന് തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പുതിയ തുല്യതാ തീരുമാനം യൂറോപ്യൻ കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയെ യൂറോപ്യൻ യൂണിയന്റെ വാക്സിനേഷൻ രേഖകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും, യു എ ഇ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഇ യു ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റിന്റെ അതേ വ്യവസ്ഥകളോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം, യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഇ യു ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് യു എ ഇ തീരുമാനിച്ചിട്ടുണ്ട്.

“ഇ യു ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റ് സവിശേഷമായതാണ്. അതുകൊണ്ടാണ് അഞ്ച് ഭൂഖണ്ഡങ്ങളിലായി 55 രാജ്യങ്ങളും പ്രദേശങ്ങളും ഇതുവരെ 750 ദശലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ നൽകി സിസ്റ്റത്തിൽ ചേർന്നത്. COVID-19 വകഭേദങ്ങൾ ഭീഷണി സൃഷ്ടിക്കുമ്പോൾ സുരക്ഷിതമായി യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. “, യൂറോപ്യൻ കമ്മീഷനിലെ നീതിന്യായ കമ്മീഷണർ ദിദിയർ റെയ്‌ൻഡേഴ്‌സ് വ്യക്തമാക്കി.

WAM