സൗദി അറേബ്യ: കർഫ്യു നടപടികളിൽ എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട്?

GCC News

കൊറോണാ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനായി മാർച്ച് 23 മുതൽ സൗദിയിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 21 ദിവസത്തെ ഈ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സേവനകളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പുകൾ ഇവയാണ്:

കർഫ്യു ഇളവുകൾ ഉള്ള സേവനങ്ങൾ:

  • നിലവിൽ ഭക്ഷണ വിതരണത്തിനുള്ള സംവിധാനങ്ങളായ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന ഇടങ്ങൾ, പഴം പച്ചക്കറി കടകൾ, മാംസവ്യാപാരശാലകൾ ഭക്ഷണ നിര്‍മ്മാണശാലകൾ, ബേക്കറികൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
  • മരുന്ന് കടകൾ, ക്ലിനിക്കുകൾ, ലാബുകൾ, ആശുപത്രികൾ, മരുന്നുകളും മറ്റു ആരോഗ്യ മേഖലയിലെ ഉപകരണങ്ങളും നിർമ്മിക്കുന്ന കേന്ദ്രങ്ങൾ എന്നിവയെ കർഫ്യുവിൽ നിന്ന് ഒഴിവാക്കും.
  • വാർത്താവിതരണ സംവിധാനങ്ങൾക്ക് പ്രവർത്തനാനുമതി നൽകും.
  • ചരക്ക് ഗതാഗതം, പാർസൽ സർവീസ്, ഭക്ഷണ വിതരണം, തുറമുഖങ്ങളിലെ പ്രവർത്തനം എന്നിവ തടസപ്പെടില്ല.
  • ഇ-കോമേഴ്‌സ് വ്യാപാര സംവിധാനങ്ങൾ പ്രവർത്തിക്കും.
  • ഹോട്ടലുകളും, മറ്റു താമസ സൗകര്യങ്ങളും പ്രവർത്തിക്കും.
  • വൈദ്യുതി, ഇന്ധന വിതരണം എന്നിവ തടസപ്പെടില്ല.
  • സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ മുതലായവയിൽ ഇളവുണ്ട്.
  • ടെലിഫോൺ, ഇന്റർനെറ്റ് സേവന രംഗങ്ങൾക്ക് തടസമില്ല.
  • വീടുകളിലെ വിതരണം ഉൾപ്പടെ ജലവിതരണ സംവിധാനങ്ങൾ പ്രവർത്തിക്കും.

ആർക്കെല്ലാം കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യാം:

  • അടിയന്തിര സ്വഭാവമുള്ള തൊഴിലുകൾ ചെയുന്നവർക്കും, മേലെ പറഞ്ഞ സേവനങ്ങളുടെ പ്രവർത്തനത്തിനുള്ള ആളുകൾക്കും കർഫ്യു സമയത്ത് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നൽകും.
  • ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിനായി ഓൺലൈൻ വഴി പ്രവൃത്തിക്കുന്ന സംവിധാനങ്ങളിലെ പ്രവർത്തകർക്ക് ഇളവ് നൽകും.
  • പള്ളികളിൽ പ്രാര്‍ത്ഥന ചൊല്ലുന്നവർക്ക് യാത്രാനുമതി നൽകും.
  • നയതന്ത്ര വിഭാഗങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് യാത്രാനുമതി നൽകും.

കർഫ്യു ഇളവുകൾ കുറിച്ച് അറിയുന്നതിനായി സൗദിയിൽ 999 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. (മക്കയിൽ മാത്രം 911 എന്ന നമ്പർ):