പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ സംവിധാനത്തിലൂടെ പുതുക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വിവരങ്ങൾ പ്രവാസികളുടെ തൊഴിലുടമകളുടെ അബ്‌ഷെർ സംവിധാനത്തിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് പുതുക്കാവുന്നതാണ്. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാവുന്നതാണ്.
ഈ ഓൺലൈൻ സേവനത്തിനായി 69 റിയാൽ (വാറ്റ് അടക്കം) ഫീസ് ഇനത്തിൽ ചുമത്തുന്നതാണ്. 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ പാസ്സ്‌പോർട്ട് പുതുക്കിയ ശേഷം ഈ സേവനം അബ്‌ഷെർ സംവിധാനത്തിലൂടെ ലഭ്യമാകുന്നതാണ്.