ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

GCC News

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 15-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകൾക്കും ഈ അറിയിപ്പ് ബാധകമാണ്. ഈ ഗവർണറേറ്റുകളിലെ മുഴുവൻ സർക്കാർ, സ്വകാര്യ, വിദേശ വിദ്യാലയങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

സാഹചര്യങ്ങൾ അനുവദിക്കുന്ന വിദ്യാലയങ്ങളിൽ ഓൺലൈൻ അധ്യയനം നടത്താമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.