യു എ ഇ: പൊതു വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

featured UAE

യു എ ഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ അറിയിച്ചു. 2024 ഏപ്രിൽ 15-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. ഈ തീരുമാനപ്രകാരം, യു എ ഇയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ഏപ്രിൽ 16, ചൊവ്വാഴ്ച, ഏപ്രിൽ 17, ബുധനാഴ്ച എന്നീ ദിനങ്ങളിൽ റിമോട്ട് ലേർണിംഗ് നടപ്പിലാക്കുന്നതാണ്.