ഒമാൻ: പ്രവാസികൾക്ക് OCEC-യിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ പ്രവാസികൾക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് OCEC-യിൽ നിന്ന് സൗജന്യമായാണ് വാക്സിൻ നൽകുന്നത്.

മന്ത്രാലയം പുറത്തിറക്കിയ ഒരു ഔദ്യോഗിക അറിയിപ്പിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ഇപ്പോൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

‘Tarassud Plus’ ആപ്പ്, https://covid19.moh.gov.om/ വെബ്സൈറ്റ് എന്നിവയിലൂടെ ഈ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.