ഒമാൻ: നേരിട്ടുള്ള വിദേശ നിക്ഷേപം 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

GCC News

രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021-ലെ മൂന്നാം പാദത്തിന്റെ അവസാനത്തിലുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 16 ബില്ല്യൺ റിയാൽ കടന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021-ലെ മൂന്നാം പാദത്തിന്റെ അവസാനത്തിലുള്ള കണക്കുകൾ പ്രകാരം ഒമാനിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുള്ളത് യു കെയിൽ നിന്നാണ്. യു കെയിൽ നിന്ന് ഈ കാലയളവിൽ ഏതാണ്ട് എട്ട് ബില്ല്യൺ റിയാലാണ് നിക്ഷേപമായി എത്തിയിരിക്കുന്നത്.

എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് വിദേശ നിക്ഷേപത്തിന്റെ കൂടുതൽ പങ്ക് എത്തിയിരിക്കുന്നത്. ഈ മേഖലയിലെ നിക്ഷേപത്തിന്റെ തോതിൽ 10.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.