ഫിഫ അറബ് കപ്പ് ഖത്തർ 2021 ആരംഭിച്ചു

Qatar

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30, ചൊവ്വാഴ്ച്ച ആരംഭിച്ചു. അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ, ജി സി സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹാജറാഫ്, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ രാജ്യങ്ങളിലെ തലവന്മാർ, കായിക ഫെഡറേഷനുകളുടെ തലവന്മാർ, ഖത്തറിലെ വിവിധ വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ടുണീഷ്യ 5-1-ന് മൗറിത്താനിയയെ തോൽപ്പിച്ചു.

അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ ഇറാഖും, ഒമാനും തമ്മിൽ നടന്ന രണ്ടാം മത്സരം 1-1-ന് സമനിലയിൽ കലാശിച്ചു. ഉദ്‌ഘാടന ദിവസം നടന്ന മറ്റു രണ്ട് മത്സരങ്ങളിൽ ഖത്തർ, ബഹ്‌റൈനെയും (1-0), യു എ ഇ, സിറിയയെയും (2-1) പരാജയപ്പെടുത്തി.

Cover Image Source: Qatar News Agency