ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖസീം പ്രവിശ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് ജിദ്ദയിലെത്തിയത്.
തീർത്ഥാടകരെ ഹജ്ജ്, ഉംറ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഹുസ്സയിൻ അൽ ഷരീഫ്, കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഇസ്സം ബിൻ ഫൗദ് നൂർ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
തീർത്ഥാടകർക്ക് മാത്രമായി ഒരുക്കിയിട്ടുള്ള പ്രത്യേക പാതയിലൂടെയാണ് ഇവരെ വിമാനത്തിൽ നിന്ന് മറ്റു നടപടികൾക്കായി വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം തീർത്ഥാടക സംഘത്തിനെ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് എത്തിച്ചു.