സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ഫ്ലൈദുബായ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സൗദി അറേബ്യയിലെ താഴെ പറയുന്ന ഇടങ്ങളിലേക്കാണ് ഫ്ലൈദുബായ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:
- നിയോം – മാർച്ച് 16 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ
- നജ്‌റാൻ – മാർച്ച് 18 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ
- ഖൈസുമാഹ് – മാർച്ച് 21 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ
- ജിസാൻ – ഏപ്രിൽ 26 മുതൽ ആഴ്ചയിൽ നാല് സർവീസുകൾ
https://news.flydubai.com/flydubai-adds-four-destinations-in-saudi-arabia എന്ന വിലാസത്തിൽ നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം ഈ ഫ്‌ളൈറ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ പട്ടികയിൽ നൽകിയിട്ടുണ്ട്:
നേരത്തെ 2023 ജനുവരി 12 മുതൽ ഫ്ലൈദുബായ് അൽ ഉലയിലേക്ക് ആഴ്ച തോറും രണ്ട് സർവീസുകൾ ആരംഭിച്ചിരുന്നു.
Cover Image: flydubai.com.