ലോകകപ്പ് 2022: ഖത്തറിലേക്ക് 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ്

featured UAE

ഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു. 2022 ഡിസംബർ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2022 നവംബർ 21 മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ദുബായ് വേൾഡ് സെൻട്രൽ (DWC) എയർപോർട്ടിനും, ദോഹ ഇന്റർനാഷണൽ എയർപോർട്ടിനും (DIA) ഇടയിൽ ഫ്ലൈദുബായ് ഈ പ്രത്യേക വിമാനസർവീസുകൾ നടത്തിയത്.

Source: Dubai Media Office.

ഈ വിമാനസർവീസുകളിലൂടെ 130000 ഫുട്ബാൾ ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകിയതായും ഫ്ലൈദുബായ് വ്യക്തമാക്കി.