രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകളായുള്ള വിദേശ നിക്ഷേപകരെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിതാഖത് പദ്ധതിയുടെ കീഴിൽ സൗദി പൗരന്മാരായി കണക്കാക്കും. വിദേശ നിക്ഷേപകരെ സൗദി പൗരന്മാരായി കണക്കാക്കുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ശതമാന കണക്കുകളിൽ ഇത്തരം വിദേശ നിക്ഷേപകരെ സൗദി പൗരന്മാർക്ക് സമമായി കണക്കാക്കുന്നതാണ്. റിമോട്ട് വർക്കിംഗ് രീതിയിൽ ഒരു സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരെ നിതാഖത് പദ്ധതിയുടെ കീഴിൽ സാധാരണ ജീവനക്കാർക്ക് സമമായി കണക്കാക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.