സൗദി അറേബ്യയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

GCC News

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ സൗത്ത് ആഫ്രിക്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിൽ വെച്ച് നടന്ന ബ്രിക്സ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായതും, ദൃഡമായതുമായ ബന്ധങ്ങളെ ഇരുവരും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങൾക്കും പൊതുവായ താത്‌പര്യങ്ങളുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനും, സഹകരിച്ച് പ്രവർത്തിക്കാനും ഇരുവരും ധാരണയിലെത്തി. അന്താരാഷ്ട്ര തലത്തിലുള്ള സമാധാനം, സുരക്ഷാ എന്നിവയ്ക്കായി പ്രവർത്തിക്കാനും, സുസ്ഥിര നയങ്ങളിൽ അധിഷ്ഠിതമായുള്ള വികസന വിഷയങ്ങളിലെ സഹകരണം ശക്തമാക്കാനുമുളള ആശയങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി.

Saudi Press Agency.