എമിറേറ്റിലെ പൗരന്മാർക്കും, നിവാസികൾക്കും സൗജന്യ കൊറോണ വൈറസ് പരിശോധനകൾ നൽകാൻ ഫുജൈറ ഭരണാധികാരി H.H ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യു എ ഇ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് ടീം, ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്ട് എന്നിവർ സംയുക്തമായാണ് ഈ ആരോഗ്യ പരിശോധനകൾ നടപ്പിലാക്കുന്നത്.
നാഷണൽ സ്ക്രീനിംഗ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഫുജൈറയിൽ ഈ ടെസ്റ്റിംഗ് പരിപാടികൾ നടത്തുന്നത്. നേരത്തെ അബുദാബി, ഷാർജ മുതലായ എമിറേറ്റുകളിൽ നാഷണൽ സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി വ്യാപകമായ COVID-19 ടെസ്റ്റിംഗ് നടപടികൾ നടപ്പിലാക്കിയിരുന്നു.