ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ ഒക്ടോബർ 25 മുതൽ

GCC News

ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നു. വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഈ പ്രദർശനത്തിന്റെ 2020-2021 സീസൺ 2020 ഒക്ടോബർ 25 മുതൽ ഏപ്രിൽ 2021 വരെ നീണ്ട് നിൽക്കും.

ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസണിൽ, പ്രത്യേകമായുള്ള നിരവധി ആഘോഷ പരിപാടികളുണ്ടാകുമെന്നാണ് സൂചനകൾ.

കൊറോണാ വൈറസ് വ്യാപന പശ്ചാത്തലത്തിൽ, യാത്ര നിയന്ത്രണങ്ങളും, സുരക്ഷയും കണക്കിലെടുത്ത് 2019-2020 കാലാവധിയിലെ ഗ്ലോബൽ വില്ലേജ് നേരത്തെ അവസാനിപ്പിച്ചിരുന്നു. 2020 ഏപ്രിൽ 4-നു സീസൺ അവസാനിക്കേണ്ടിയിരുന്ന പ്രദർശനം, മാർച്ച് 15-നു അവസാനിപ്പിക്കുകയായിരുന്നു.