ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചതായി അധികൃതർ അറിയിപ്പ് നൽകി. 2026 മാർച്ച് 9-ന് വൈകീട്ടാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ستبقى القرية العالمية مغلقة حتى إشعار آخر كإجراء احترازي وفقاً للتوجيهات الرسمية.
— Global Village القرية العالمية (@GlobalVillageAE) March 9, 2026
للحصول على أحدث المعلومات، بما في ذلك موعد إعادة الافتتاح، يُرجى زيارة موقعنا الإلكتروني وحساباتنا على وسائل التواصل الاجتماعي. pic.twitter.com/EngOfEjuUF
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗ്ലോബൽ വില്ലേജ് അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.
വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

