ബഹ്‌റൈൻ: ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ വരും ദിനങ്ങളിൽ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ

GCC News

വരും ദിനങ്ങളിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുളള വിമാനസർവീസുകൾ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ വ്യക്തമാക്കി. 2022 മെയ് മാസം പകുതിയോടെ കൊറോണ വൈറസ് മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന സർവീസുകളുടെ ഏതാണ്ട് 90 ശതമാനം സർവീസുകൾ എന്ന നേട്ടം കൈവരിക്കുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പ്രതിവാരം 49 വിമാനസർവീസുകൾ എന്ന രീതിയിൽ ഇന്ത്യയിലേക്കുള്ള സർവീസുകളുടെ തോത് ഈ മാസം തന്നെ വർധിപ്പിക്കുന്നതാണ്. മെയ് മാസം പകുതിയോടെ പ്രതിവാരം 75 വിമാനസർവീസുകൾ എന്ന രീതിയിലേക്ക് ഇത് ഉയർത്തുമെന്നും ഗൾഫ് എയർ കൂട്ടിച്ചേർത്തു.

കോഴിക്കോട്, ചെന്നൈ, കൊച്ചിൻ, ഡൽഹി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് നടത്തുന്നതാണ്.