ഗൾഫുഡ് 2025 ആരംഭിച്ചു; ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

GCC News

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം 2025 ഫെബ്രുവരി 17, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് 2025 സംഘടിപ്പിക്കുന്നത്.

മേളയുടെ ഉദ്ഘാടന ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് 2025 വേദി സന്ദർശിച്ചു.

Source: Dubai Media Office.

ഗൾഫുഡ് പ്രദർശനത്തിന്റെ മുപ്പതാമത് പതിപ്പ് 2025 ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 106 രാജ്യങ്ങളിൽ നിന്നുള്ള 4,595 പ്രദർശകർ പങ്കെടുക്കുന്നുണ്ട്.

Source: Dubai Media Office.

ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.