ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് 2025 ജൂൺ 4, ബുധനാഴ്ച തുടക്കമായി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Pilgrims Settle in Mina for Day of Tarwiyah.https://t.co/S77Eee4JR0#SPA_Hajj46 | #SPAGOV pic.twitter.com/DjrnCDp7VH
— SPAENG (@Spa_Eng) June 5, 2025
ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏതാണ്ട് 1.5 ദശലക്ഷത്തോളം തീർത്ഥാടകർ മിനാ നഗരത്തിൽ ഒത്ത് ചേർന്നു.

ബുധനാഴ്ച പുലർച്ചയോടെ തന്നെ തീർത്ഥാടകർ മിനാ നഗരത്തിലേക്ക് പ്രവേശിക്കാനാരംഭിച്ചിരുന്നു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് നേരത്തെ അറിയിച്ചിരുന്നു.
Cover Image: Saudi Hajj and Umrah Ministry.