അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും, എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ് ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 വേദി സന്ദർശിച്ചു.
حمدان بن زايد يزور النسخة الـ23 من معرض أبوظبي الدولي للصيد والفروسية، التي تواصل فعالياتها حتى 6 سبتمبر 2026 في مركز أدنيك أبوظبي تحت شعار "تراثنا عزنا وفخرنا"، وسموّه يؤكد أن المعرض يواصل ترسيخ مكانته العالمية كمنصة رائدة للحفاظ على الإرث الثقافي. pic.twitter.com/qFhjFrph2g
— مكتب أبوظبي الإعلامي (@ADMediaOffice) August 29, 2026
2026 ഓഗസ്റ്റ് 29-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2026 ഓഗസ്റ്റ് 28-നാണ് ADIHEX 2026 ആരംഭിച്ചത്. അബുദാബിയിലെ ADNEC സെന്ററിൽ വെച്ച് നടക്കുന്ന ADIHEX പ്രദർശനത്തിന്റെ ഇരുപത്തിമൂന്നാമത് പതിപ്പ് സെപ്റ്റംബർ 6-ന് അവസാനിക്കും.

സന്ദർശന വേളയിൽ, ഹംദാൻ ബിൻ സായിദ് നിരവധി ദേശീയ, അന്തർദേശീയ പവലിയനുകൾ സന്ദർശിച്ചു. വേട്ടയാടൽ, കുതിരസവാരി, ഫാൽക്കൺറി, ഔട്ട്ഡോർ പ്രവർത്തന മേഖലകളിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി.

“അഭിമാനത്തിന്റെ പൈതൃകം” എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ ADIHEX പ്രദർശനം ADNEC ഗ്രൂപ്പ്, എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഒരുക്കുന്നത്.
വലിപ്പത്തിന്റെയും, പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെയും കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ADIHEX പ്രദർശനമാണ് ഇത്തവണത്തേത്. നിരവധി പ്രാദേശിക, അന്തർദേശീയ പ്രദർശകരും, ബ്രാൻഡുകളും ഇത്തവണത്തെ ADIHEX-ൽ പങ്കെടുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, പൈതൃക അനുഭവങ്ങൾ എന്നിവ ADIHEX 2026-ൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ പ്രദർശനം ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെയാണ്.
WAM

