മക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട ചെയ്തത്.
ജിദ്ദയിലെ സുലയ്മാനിയ സ്റ്റേഷനിൽ നിന്നും മക്കയിലേക്കും, തിരികെയും ഹറമൈൻ ട്രെയിൻ പ്രതിദിനം കൂടുതൽ ട്രിപ്പുകൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മക്കയ്ക്കും, ജിദ്ദയ്ക്കുമിടയിൽ തീർത്ഥാടകർക്കായുള്ള യാത്രാ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പ്രതിദിനം ഈ സ്റ്റേഷനുകൾക്കിടയിൽ ഇരുവശത്തേക്കും 32 ട്രിപ്പുകൾ അധികമായി ഏർപ്പെടുത്തുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.