സൗദി: റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചു

GCC News

ഇത്തവണത്തെ റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു. സൗദി റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ യാത്രികരുടെ എണ്ണത്തെ അപേക്ഷിച്ച് 21% വളർച്ചയാണ് ഈ റമദാനിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ആക്ടിങ് പ്രസിഡണ്ട് ഡോ. റുമൈഹ് അൽ റുമൈഹ് വ്യക്തമാക്കി. റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു.