അൽ അമീറത് – ബൗഷർ മൗണ്ടൈൻ റോഡിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി ഹൈറ്റ് ബാരിയറുകൾ സ്ഥാപിച്ചു. 2025 മെയ് 6-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
بهدف تعزيز السلامة والانسيابية المرورية، تنبه #بلدية_مسقط إلى بدء تركيب حواجز لتحديد الارتفاع على مداخل شارع الجبل ببوشر والعامرات، لمنع مرور المركبات التي تزيد عن 3 أطنان وارتفاع 3 أمتار.
— بلدية مسقط (@M_Municipality) May 6, 2025
وتدعو سائقي المركبات الثقيلة الالتزام بالتعليمات الموضحة واستخدام الطرق البديلة. pic.twitter.com/bZvd54iuq8
ഇതിന്റെ ഭഗമായി ഈ റോഡിൽ മൂന്ന് ടണ്ണിലധികം ഭാരം അല്ലെങ്കിൽ മൂന്ന് മീറ്ററിലധികം ഉയരമുള്ള വാഹനങ്ങൾ തടയുന്നതിനുള്ള ഹൈറ്റ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്.
വലിയ ചരക്ക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ഈ നിയന്ത്രണം കർശനമായി പാലിക്കാനും മറ്റു റൂട്ടുകളിലൂടെ തങ്ങളുടെ വാഹനങ്ങൾ ഓടിക്കാനും മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: @M_Municipality.