2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ഔട്പേഷ്യന്റ് വിഭാഗങ്ങളിൽ രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും, ഇത്തരം വിഭാഗങ്ങളിൽ പൂർണ്ണ ശേഷിയിലുള്ള സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുമെന്നും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. 2022 മാർച്ച് 2-ന് രാത്രിയാണ് HMC ഇക്കാര്യം അറിയിച്ചത്.
COVID-19 പശ്ചാത്തലത്തിൽ ഔട്പേഷ്യന്റ് വിഭാഗങ്ങളുടെ പ്രവർത്തനശേഷിയിൽ HMC നേരത്തെ കുറവ് വരുത്തിയിരുന്നു. ഇപ്പോൾ മാർച്ച് 6 മുതൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നാണ് HMC അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. COVID-19 ആരോഗ്യ പരിചരണ സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഹസ്എം മെബൈരീക് ജനറൽ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള ചികിത്സകൾ നൽകി തുടങ്ങിയതായും HMC അറിയിച്ചിട്ടുണ്ട്.
ഈ ആശുപത്രികളിൽ നിന്ന് എല്ലാ ആരോഗ്യപരിചരണ സേവനങ്ങളും, മുഴുവൻ രോഗങ്ങൾക്കുള്ള ചികിത്സകളും നൽകുന്നത് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: HMC Qatar.