ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരുടെ പ്രവേശന നിബന്ധനകളിൽ ഏപ്രിൽ 29 മുതൽ മാറ്റം വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ഈ അറിയിപ്പ് നൽകിയത്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും ഈ തീരുമാനം ബാധകമാണെന്നും ഏപ്രിൽ 26-ന് രാത്രി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, പൂർണ്ണ രൂപത്തിലുള്ള നിർദ്ദേശങ്ങളും താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാണ്.